hameed

പേട്ട :എസ് .എൻ നഗർ ഷാമിയാനയിൽ ഏജീസ് ഓഫീസ് റിട്ട. സീനിയർ ആഡിറ്റ് ഓഫീസർ പി.പി.ഹമീദ് (81 ) നിര്യാതനായി. നിരവധി പുസ്തകങ്ങളും റേഡിയോ നാടകങ്ങളും എഴുതിയിട്ടുള്ള ഹമീദിന് 2012 ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച ഹാസ്യകൃതിക്കുള്ള പുരസ്കാരവും നർമ്മകൈരളിയുടെ രജതജൂബിലി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ : റംല . മക്കൾ : സീമ, ഹസീന . മരുമക്കൾ : ഹുസൈൻ ,അസുഹാർ.