തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in ൽ ഫലം ലഭ്യമാണ്. 4,31,080 പേരാണ് ഒന്നാം വർഷ പരീക്ഷയെഴുതിയത്.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് ആഗസ്റ്റ് മൂന്നിനകം സമർപ്പിക്കണം. ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അപേക്ഷാഫീസ് ജോയന്റ് ഡയറക്ടർ, എക്സാമിനേഷൻസ് (ഹയർസെക്കൻഡറി വിംഗ്), ഡയറക്ടറേറ്റ് ഒഫ് ജനറൽ എജ്യുക്കേഷൻ, തിരുവനന്തപുരം വിലാസത്തിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി സ്കൂൾ പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കണം.
അൺ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടാകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ വിദ്യാർത്ഥികൾ ആഗസ്റ്റ് മൂന്നിനകം ട്രഷറികളിൽ ഒടുക്കണം. അപേക്ഷ ഫോറം സ്കൂൾ/ dhsekerala.gov.in ൽ ലഭ്യമാണ്.
പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 500 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് 100, ഫോട്ടോകോപ്പിക്ക് 300 എന്നിങ്ങനെയാണ് ഫീസ്.
പ്ലസ് വൺ പ്രവേശനം തുടങ്ങി; ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് 24ന്
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം
ആരംഭിച്ചു. ആഗസ്റ്റ് 14 വരെ www.hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കാനാവുക.. വി.എച്ച്.എസ്.ഇ പ്രവേശനത്തിന് www.vhscap.kerala.gov.in വഴിയും അപേക്ഷിക്കാം. ആഗസ്റ്റ് 24നാണ് ആദ്യ അലോട്ട്മെന്റ്.
അപേക്ഷാ സമർപ്പണത്തിന് ശേഷം ഒ.ടി.പി നൽകി ലഭിക്കുന്ന കാൻഡിഡേറ്റ് ലോഗിൻ വഴിയാണ് തുടർപ്രവർത്തനങ്ങളുണ്ടാവുക. തനിയെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സമീപത്തെ സ്കൂളുകളിലെ ഹെൽപ് ഡെസ്കുകളെ ആശ്രയിക്കാം. മേഖലാ, ഉപജില്ലാ, ജില്ലാ തലങ്ങളിലും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്.
ട്രയൽ അലോട്ട്മെന്റ് - ആഗസ്റ്റ് 18
ആദ്യ അലോട്ട്മെന്റ് - ആഗസ്റ്റ് 24
മുഖ്യ അലോട്ട്മെന്റ് അവസാനിക്കുക സെപ്തംബർ 15ന്
സപ്ലിമെന്ററി അലോട്ട്മെന്റുകൾ - സെപ്തംബർ 22 മുതൽ ഒക്ടോബർ ഒമ്പതുവരെ
ഹയർ ജുഡിഷ്യൽ സർവീസ് (എൻ.സി.എ വേക്കൻസി)
പ്രിലിമിനറി പരീക്ഷ ആഗസ്റ്റ് ഒന്നിന്
കേരള സ്റ്റേറ്റ് ഹയർ ജുഡിഷ്യൽ സർവീസ് (എൻ.സി.എ വേക്കൻസി) പ്രിലിമിനറി പരീക്ഷ ആഗസ്റ്റ് ഒന്നിന് കേരള ഹൈക്കോടതിയിലും വിവിധ ജില്ലാകോടതി കേന്ദ്രങ്ങളിലുമായി നടക്കും. പരീക്ഷയെഴുതാൻ എത്തുന്നവർ അഡ്മിഷൻ ടിക്കറ്റിനൊപ്പം സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് കരുതണമെന്നും ഹൈക്കോടതി ഭരണവിഭാഗം അറിയിച്ചു.