വർക്കല: പാപനാശം കടൽ തീരത്ത് 65 വയസ്സ് തോന്നിക്കുന്ന വൃദ്ധന്റെ മൃതദേഹം .ഇന്നലെ രാവിലെ 11 മണിയോടെ പാപനാശം ബലിമണ്ഡപത്തിനുസമീപത്താണ് മൃതദേഹം കണ്ടത്. ടൂറിസം പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് വർക്കല പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .കറുത്ത നിറമാണ്. ഗ്രേകളർ ഷർട്ട് മാത്രമാണ് വേഷം .കഷണ്ടിയുണ്ട് .ഇയാളെ സംബന്ധിച്ച് എന്തെങ്കിലും അറിയാവുന്നവർ വർക്കല പൊലീസുമായി ബന്ധപ്പെടണം .ഫോൺ :0470 2602333