തിരുവനന്തപുരം: ചിറ്റാർ വനപാലകർ കസ്റ്റഡിയിലെടുത്ത പത്തനംതിട്ട കുടപ്പന സ്വദേശി വർഗ്ഗീസ് കിണറ്റിൽ വീണ് മരിച്ചതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഫോറസ്റ്റ് ഓഫീസിലെ കാമറ നശിപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് വർഗ്ഗീസിനെ അറസ്റ്റ് ചെയ്തത്. എന്നാൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കിണറ്റിൽ വീണതാകാമെന്നാണ് വനപാലകരുടെ വിശദീകരണം. പക്ഷേ വർഗ്ഗീസിന്റെ ബന്ധുക്കൾ ഇത് തള്ളി. ഇക്കാര്യത്തിൽ സത്യം കണ്ടെത്താനും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.