mangalapu
മംഗലപുരം ഗ്രാമ പഞ്ചായത്ത് തയ്യാറാക്കുന്ന ടെക്നോസിറ്റി ട്രിപ്പിൾ ഐ.ടി ഹോസ്റ്റലിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി എത്തി സൗകര്യങ്ങൾ വിലയിരുത്തുന്നു

മുടപുരം:കൊവിഡ് പ്രതിരോധ ചികിത്സ പ്രവർത്തനത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമ പഞ്ചായത്തിലെ പള്ളിപ്പുറം ടെക്നോസിറ്റി ട്രിപ്പിൾ ഐ.ടി ഹോസ്റ്റലിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഗ്രാമ പഞ്ചായത്ത് തയ്യാറാക്കി.നൂറ് കിടക്കകൾ തയ്യാറാക്കിയിട്ടുള്ള ഇവിടെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ഡോക്ടർമാർക്കും പൊലീസ് ഉദ്യോഗസ്ഥർ,നഴ്‌സ്‌ ,ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് വന്ന് പോയി താമസിക്കുവാനുള്ള സൗകര്യവും മംഗലപുരം ഗ്രാമ പഞ്ചായത്ത് ഒരുക്കുകയാണ്.ഡെപ്യൂട്ടി സ്പീക്കർ വി.ശശി ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേണുഗോപാലൻ നായർ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.എൻ.ഹരികുമാർ,അസിസ്റ്റന്റ് സെക്രട്ടറി സുഹാസ്,ഹെൽത്ത് ഓഫീസർമാരായ വികാസ്,ദിവ്യ എന്നിവർ ഇവിടം സന്ദർശിച്ച് സജ്ജീകരണങ്ങൾ വിലയിരുത്തുവാൻ എത്തിയിരുന്നു.