നെടുമങ്ങാട് : നഗരസഭ അഗതി രഹിതം പദ്ധതി കിറ്റ് നൽകുന്നതിൽ വൻ തിരിമറിയെന്ന് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ ആരോപിച്ചു.അശരണരായവർക്ക് ഭക്ഷണം,കുടിവെള്ളം,മരുന്ന് എന്നിവ നൽകുന്ന സർക്കാർ പദ്ധതിയാണ് നഗരസഭ അട്ടിമറിച്ചതെന്നും അപാകതകളെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്.അരുൺകുമാർ ആവശ്യപ്പെട്ടു.
രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ചുള്ളത് : നഗരസഭ ചെയർമാൻ
നെടുമങ്ങാട് : നഗരസഭയിൽ മാതൃകാപരമായി നടന്നുവരുന്ന അഗതിരഹിതം പദ്ധതി പദ്ധതിയെക്കുറിച്ചുള്ള ആരോപണം രാഷ്ട്രീയ മുതലെടുപ്പ് ലക്‌ഷ്യം വച്ചുള്ളതാണെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വിശദീകരിച്ചു.കൊപ്പം വാർഡിൽ ഒരേ പേരുകാരായ രണ്ടു വനിതാ ഗുണഭോക്താക്കളുണ്ടെന്നും ഇരട്ടിപ്പാണെന്ന് ധരിച്ച് ഒരാൾക്ക് കിറ്റ് നൽകാൻ താമസിച്ചതാണ് ആരോപണത്തിന് അടിസ്ഥാനമെന്നും ഈ ഗുണഭോക്താവിനും കിറ്റ് വീട്ടിലെത്തിച്ചു കൊടുത്തിട്ടും ആരോപണം ഉയർത്തുന്നത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.