film

വിനയൻ സംവിധാനം ചെയ്ത 'ബോയ് ഫ്രണ്ട്' എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്.

ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചു. അതിന് ശേഷം തമിഴ് സിനിമകളിലും അഭിനയിച്ച ഹണി 'വൺ ബൈ ടു' എന്ന ചിത്രത്തിനായി ചെയ്ത ലിപ്പ് ലോക്ക് രംഗം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഹണിയുടെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താരത്തിന്റെ വാക്കുകൾ: "ഇനി ലിപ്പ് ലോക്ക് രംഗത്തിൽ അഭിനയിക്കുന്നതിന് മുൻപ് ഞാൻ ഒന്ന് ആലോചിക്കും. വൺ ബൈ ടു വിലെ ലിപ് ലോക്ക് രംഗം നേരത്തെ അവർ പറഞ്ഞിട്ടുണ്ടായിരുന്നില്ല.

അതിൽ എന്റെ കഥാപാത്രം ജീവന് തുല്യം സ്‌നേഹിച്ച ഒരു വ്യക്തി മരിച്ചു പോകുന്നു. എന്നാൽ പെട്ടന്നു അയാൾ എന്റെ കഥാപാത്രത്തിന്റെ മുന്നിൽ വന്നു നിൽക്കുന്ന ഒരു സീൻ ആണ്. ആലോചിച്ചു നോക്കിയപ്പോൾ ആ രംഗത്തിൽ ലിപ്പ് ലോക്ക് ചെയ്യുന്നതിൽ പ്രശ്നമൊന്നും ഇല്ല എന്ന് തോന്നി. കാരണം ആ കഥയും കഥാപാത്രവും അത് അർഹിക്കുന്നുണ്ട്.." ആ ലിപ്‌ലോക്ക് രംഗത്തിൽ അഭിനയിച്ചതിൽ തനിക്ക് തെറ്റും തോന്നുന്നിയിരുന്നില്ലെങ്കിലും ആ സീൻ പബ്ളിസിറ്റിക്കായി ഉപയോഗിച്ചത് വിഷമിപ്പിച്ചെന്നും താരം പറയുന്നു. നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന പല കാര്യങ്ങളും മോശമാകാം. അതൊരു ബെഡ് റും സീൻ ഒന്നും അല്ലായിരുന്നുവെന്നും ഇനി ഒരു ലിപ്പ്‌ലോക്ക് രംഗം വരികയാണെങ്കിൽ താൻ പത്തു തവണ എങ്കിലും ചിന്തിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും താരം പറഞ്ഞു.

"എനിക്ക് വിഷമം തോന്നിയത് എപ്പോഴാണ് എന്നുവച്ചാൽ അവർ ഈ സീൻ എടുത്തു അതിന്റെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചു. കഥാപാത്രം ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തത്..."

- ഹണി റോസ്