നെടുമങ്ങാട്:സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി പോസ്റ്റ് കാർഡുകൾ അയച്ച് നടത്തിയ പ്രതിഷേധം നെടുമങ്ങാട് പോസ്റ്റോഫീസിനു മുന്നിൽ നിയോജകമണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച,യുവമോർച്ച മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രവർത്തകർ പ്രതിഷേധ പോസ്റ്റുകാർഡുകൾ അയച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ നെടുമങ്ങാട് ഉദയകുമാർ, മുരളീകൃഷ്ണൻ, പ്രകാശൻ,പൂവത്തൂർ അജികുമാർ, നഗരസഭ കൗൺസിലർമാരായ സുമയ്യാ മനോജ്,വിനോദിനി,ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി.എസ് ബൈജു,ബാജി രവീന്ദ്രൻ,സജി,ശാലിനി എന്നിവർ പങ്കെടുത്തു.