നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.തക്കല പൊലീസ് സ്റ്റേഷൻ എസ്.ഐക്കും ഭൂതപ്പാണ്ടി അഞ്ചുഗ്രാമം സ്റ്റേറ്റിനുകളിൽ ഓരോ കോൺസ്റ്റബിൾമാർക്കുമാണ് രോഗം.ഉദ്യോഗസ്ഥർക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് സ്റ്റേഷനുകൾ താത്കാലികമായി അടച്ചു. ഇതുവരെ ജില്ലയിൽ 70 പൊലീസ് ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്.ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 4300 കടന്നു.ഇതുവരെ 2538 പേർ രോഗ മുക്തരയി.നിലവിൽ ആശാരിപ്പള്ളം ആശുപത്രിയിലും കൊവിഡ് കെയർ സെന്ററുകളിലുംസ്വകാര്യ ആശുപത്രികളിലുമായി 1500ലധികം പേർ ചികിത്സയിലുണ്ട്. ഇന്നലെ രണ്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.ഇതേടെ മരണ സംഖ്യ 38 ആയി.