murukaesha

നാഗർകോവിൽ: കന്യാകുമാരി കോട്ടാറിൽ 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ എം.എൽ.എയും, കുട്ടിയുടെ അമ്മയും ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടാർ സ്വദേശിയായ 15 വയസുകാരിയെ (പത്താം ക്ലാസ് വിദ്യാർത്ഥിനി) പീഡിപ്പിച്ച കേസിൽ നാഗർകോവിൽ നിയോജകമണ്ഡലം മുൻ എം.എൽ.എ നാജിൽ മുരുകേശൻ, കുട്ടിയുടെ അമ്മ, ഇടലക്കുടി സ്വദേശി പോൾ (66), അശോക് കുമാർ (43), കോട്ടാർ സ്വദേശി കാർത്തിക് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ മുൻ എം.എൽ.എ നാജിൽ മുരുകേശനെ പിടിക്കാൻ നാഗർകോവിൽ ക്രൈംബ്രാഞ്ച് ഡി എസ്.പി ഗണേശന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം നടത്തി വരവേയാണ് ഇന്നലെ ഉപരിയിൽ വച്ച് നാജിൽ മുരുകേശൻ പിടിയിലായത്. 2011 മുതൽ 2016 വരെ നാഗർകോവിൽ നിയോജകമണ്ഡലത്തിൽ എ.ഡി.എം.കെ എം.എൽ.എ ആയിരുന്നു.