covid

വർക്കല: തീരദേശ സോൺ ഒന്നിൽപ്പെട്ട അഞ്ചുതെങ്ങിൽ രോഗലക്ഷണമുളള 50പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ 12 പേർക്ക് പോസിറ്റീവായി. വക്കം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ രോഗലക്ഷണമുളള 75 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവ് കേസുകൾ ഒന്നുമില്ല. വർക്കല താലൂക്ക് ആശുപത്രിയിൽ 50 ആർ.ടി.പി.സി.ആർ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. വർക്കല ജില്ലാ ആയുർവേദാശുപത്രിയിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന നാല് പേരുടെ റിസൾട്ട് നെഗറ്റീവായി. ഇവരെ റിവേഴ്സ് ക്വാറന്റൈ്ൻ സോൺ ഒന്നിലെ 944 റേഷൻകാർഡ് ഉടമകൾക്ക് ബുധനാഴ്ച സൗജന്യ റേഷൻ വിതരണം ചെയ്തതായി കൺട്രോൾ റൂമിൽ നിന്നും അറിയിച്ചു. കൺട്രോൾ റൂമിൽ ഫോണിലൂടെ വന്ന വിവരങ്ങളും പരാതികളും തുടർനടപടികൾക്കായി വിവിധ വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. ഇൻസിഡന്റ് കമാൻഡർമാരായ ദിവ്യ എസ് അയ്യർ, പി.ഐ. ശ്രീവിദ്യ എന്നിവർ ഇന്ന് മൂന്ന് മണിക്ക് ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും അവലോകനയോഗം കൺട്രോൾറൂമിൽ വിളിച്ചിട്ടുണ്ട്.