എം.ജി.എം മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.എസ്.പൂജ എ.പി.ജെ അബ്ദുൾ കലാമിന്റെ ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തുന്നു
വർക്കല:മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾകലാമിന്റെ അഞ്ചാമത് ചരമവാർഷികദിനം എം.ജി.എം മോഡൽ സ്കൂളിൽ ആചരിച്ചു. പ്രിൻസിപ്പൽ ഡോ.എസ്.പൂജ, ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി.കുട്ടികൾക്കുവേണ്ടി വിവിധ ഓൺലൈൻ പരിപാടികളും നടത്തുകയുണ്ടായി.