തിരുവനന്തപുരം : ക്ഷേത്ര ബലിക്കല്ലിൽ കയറിയ നിന്ന സംഭവത്തിൽ ദേവസ്വം ക്ഷേത്രജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വടക്കൻപറവൂർ ഗ്രൂപ്പിലെ പെരുവാരം സബ്ഗ്രൂപ്പിൽപ്പെട്ട മന്നം സുബ്രഹ്മണ്യ ക്ഷേത്ര ജീവനക്കാരൻ എസ്.പ്രകാശിനെയാണ് ദേവസ്വം കമ്മിഷണർ സസ്‌പെൻഡ് ചെയ്തത്. കാരായ്മ കഴകം ജീവനക്കാരനായ പ്രകാശ് ക്ഷേത്രവലിയബലിക്കല്ലിൽ കയറി നിന്ന് മാറാല അടിച്ചത് ആചാരലംഘനമാണെന്ന പരാതിയെ തുടർന്നാണ് സസ്‌പെൻഷൻ. ഇയാൾ 2003 മുതൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാരായ്മ ജീവനക്കാരനായി ജോലിനോക്കിവരികയാണ്.