തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ, വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് പട്ടികവർഗ്ഗ വിഭാഗക്കാർക്കായി നടത്തുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുളള തീയതി ആഗസ്റ്റ് മൂന്ന് വരെ നീട്ടി. പൊലീസ് കോൺസ്റ്റബിളിന്റെ 90 ഒഴിവും വനിതാ പൊലീസ് കോൺസ്റ്റബിളിന്റെ 35 ഒഴിവുമാണുള്ളത്.
വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂർ, കാളികാവ്, അരീക്കോട്, വണ്ടൂർ ബ്ലോക്കുകൾ, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിലെ വനാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമെന്റ് കോളനികളിൽ താമസിക്കുന്ന പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കുവേണ്ടിയാണ് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്. യോഗ്യതകൾ ഉൾപ്പെടെയുളള വിവരങ്ങൾ മേയ് 20ലെ എക്സ്ട്രാ ഓർഡിനറി ഗസറ്റിലുണ്ട്. കാറ്റഗറി നമ്പർ 8/2020, 9/2020.
കുഫോസിൽ
എം.ബി.എ,
പി എച്ച്.ഡി
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) എം.ബി.എ , പി എച്ച്.ഡി കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി ആഗസ്റ്റ് 17ലേക്ക് നീട്ടി.www.admission.kufos.ac.in ലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കെ മാറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് എം.ബി.എ പ്രവേശനം. പി എച്ച്.ഡി പ്രവേശന പരീക്ഷാതീയതി പിന്നീട് അറിയിക്കും.