തിരുവനന്തപുരം:തലസ്ഥാനത്ത് ലോക്ക് ഡൗൺ തുടർച്ചയായി നീട്ടുന്നതിനെതിരെ ശശി തരൂർ എം.പി. തുടർച്ചയായ ലോക്ക് ഡൗൺ കൊവിഡ് വ്യാപനത്തെ ചെറുക്കില്ല.വ്യാപനം കുറയ്ക്കുകയുമില്ല.തിരുവനന്തപുരത്തെ അനുഭവവും അതാണ്.മാത്രമല്ല അത് ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.തലസ്ഥാനത്ത് മൂന്നാഴ്ചയായി ലോക്ക് ഡൗൺ ആണ്. ഇളവുകളോടെ അത് വീണ്ടും നീട്ടി.ഇൗ സാഹചര്യത്തിലാണ് സ്ഥലം എംപികൂടിയായ തരൂരിന്റെ കുറിപ്പ്. ഇക്കാര്യം ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയേയും അറിയിച്ചിട്ടുണ്ട്. മൂന്ന് ആഴ്ച്ചത്തെ ലോക്ക് ഡൌൺ പല മണ്ഡലങ്ങളിലും ഫലപ്രദമായിട്ടില്ല. ആയതിനാൽ ലോക്ക്ഡൗൺ പിൻവലിച്ച് ആളുകൾ പൂർവസ്ഥിതിയിൽ ജോലിക്ക് പോകുവാനും ജീവിക്കുവാനും അനുവദിക്കണം' തരൂർ പറഞ്ഞു.