covid1

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 903 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 90 പേർ വിദേശങ്ങളിൽ നിന്നും 71 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 706 പേർക്ക് സമ്പർക്കത്തിലൂടെയാണ്. 35 പേരുടെ ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവർത്തകരും രോഗ ബാധിതരിൽ ഉൾപ്പെടുന്നു. മലപ്പുറം ജില്ലയിൽ ചികിത്സയിലായിരുന്ന കുട്ടി ഹസൻ (67) മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 68 ആയി.

തിരുവനന്തപുരം 213, മലപ്പുറം 87, കൊല്ലം 84, എറണാകുളം 83, കോഴിക്കോട് 67, പത്തനംതിട്ട 54, പാലക്കാട്, കാസർകോട് 49 വീതം, വയനാട് 43, കണ്ണൂർ 42 , ആലപ്പുഴ 38 ഇടുക്കി 34, തൃശൂർ 31, കോട്ടയം 29.എന്നിങ്ങനെയാണ് രോഗബാധിതർ. ചികിത്സയിലായിരുന്ന 641 പേരുടെ ഫലം നെഗറ്റീവായി.

ചികിത്സയിലുള്ളത്-10,350

ഇതുവരെ രോഗമുക്തി- 11,369

പുതിയ ഹോട്ട് സ്‌പോട്ടുകൾ- 19