പൂവാർ: കരുംകുളം പുതിയതുറ ആറ്റ്ലൈൻ പുരയിടത്തിൽ ഷൈനിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന താഴെ വീട്ടുവിളാകം കുളപ്പുര വീട്ടിൽ മേരിയുടെ മകൾ ജൂഡിറ്റ് (25) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . ദുരൂഹ സാഹചര്യത്തിൽ മരിച്ച ജൂഡിറ്റിന്റെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ . ജൂഡിറ്റിന്റെ സ്രവം കൊവിഡ് പരിശോധനയിൽ പോസിറ്റീവായി കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. ഭർത്താവ് ജോണി മത്സ്യതൊഴിലാളിയാണ്. മക്കൾ ജോയൽ (4) ,ജൂവൽ (3) . മകൾ മരിക്കാനുള്ള ഒരു കാരണവും ഇല്ലന്നും കൊന്ന് കെട്ടിത്തൂക്കിയതാണെന്നും അച്ഛൻ യൂജിനും അമ്മ മേരിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ പറയുന്നു.