തിരുവനന്തപുരം: ജയിൽ വകുപ്പ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെ സംസ്ഥാനത്തെ ജയിലുകളിൽ സ്ഥാപിക്കുന്ന പെട്രോളിയം ഔട്ട്ലെറ്റിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗ് മുഖേന മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരം,വിയ്യൂർ,കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം, ചീമേനി തുറന്ന ജയിൽ ആൻഡ് കറക്ഷണൽ ഹോം എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനമാണ് ഇന്ന് നിർവഹിക്കുന്നത്.