raju

തിരുവനന്തപുരം: 'വെള്ളാനകളുടെ നാട്' എന്ന സിനിമയിലെ ഒരു കഥാപാത്രം പോലെയായിരുന്നു റോഡ് റോളറെന്ന് ചിത്രത്തിന്റെ നിർമ്മാതാവും നടനുമായ മണിയൻപിള്ള രാജു പറഞ്ഞു. കോഴിക്കോട് ഷൂട്ടിംഗ് നടക്കുമ്പോൾ (1988ൽ)​ എന്തു വിലകൊടുത്തും റോഡ് റോളർ നേടിയെടുക്കാനുള്ള തീരുമാനത്തിലായിരുന്നു ഞങ്ങൾ. പി.‌ഡബ്ലിയു.ഡിയുടെ പക്കൽ മാത്രമെ അന്ന് റോ‌ഡ് റോളർ ഉള്ളൂ. ഞങ്ങൾ അവിടെ ഓഫീസിൽ ഒരു അപേക്ഷ നൽകി. പ്രതിദിനം ആയിരം രൂപയ്ക്ക് അനുവദിച്ചു കിട്ടി.

ഇത്രയും ഭാരമുള്ള റോഡ് റോളർ ഓടിക്കാൻ ഈസിയാണ്. മുമ്പോട്ടു പോകണമെങ്കിൽ ഗിയറുപോലയുള്ള ഒരു സാധനം മുന്നോട്ടാക്കിയാൽ മതി. പുറകിലോട്ടാണങ്ങളിൽ പുറകിലോട്ട് ആക്കണം. നിറുത്താൻ നടുക്ക് ആക്കിയാൽ മതി. മോഹൻലാലും ഞാനുമൊക്കെ അതിൽ കയറി ഡ്രൈവ് ചെയ്തു.