തിരുവനന്തപുരം: കേരളത്തിൽ പെട്രോൾ, ഡീസൽ നികുതി വർദ്ധിപ്പിക്കുകയോ പെൻഷൻപ്രായം ഉയർത്തുകയോ ചെയ്യാൻ ഉദ്ദേശമില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.
എന്നാൽ ചെലവ് ചുരുക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം കമ്മിറ്റി റിപ്പോർട്ടിന്റെയും നിർദ്ദേശങ്ങൾ സർക്കാരിന്റെ മുന്നിലുണ്ട്. അതിൽ ചില കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ ഉത്തരവുകൾ അടുത്തയാഴ്ച പുറത്തിറക്കുമെന്നും ധനമന്ത്രി പറഞ്ഞു.