തിരുവനന്തപുരം: കാരോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി കളക്ടർ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു.ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടൻചിറ,വലിയകലുങ്ക്,പറണ്ടോട്,പുറുത്തിപ്പാറ,കുളത്തൂർ ഗ്രാമപഞ്ചായത്തിലെ വെങ്കടമ്പ്,ചെറുനൽപഴിഞ്ഞി,പെരുമ്പഴുഞ്ഞി,കോട്ടയ്ക്കകം,മാവിലക്കടവ്,കിഴുവിലം ഗ്രാമപഞ്ചായത്തിലെ അരികത്തവാർ,കുറക്കട,മുടപുരം,വൈദ്യന്റെമുക്ക്, പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ കെ.കെ കോണം,പള്ളിക്കൽ ടൗൺ, ഒന്നാംകല്ല്, കാട്ടുപുതുശേരി,പള്ളിക്കൽ,കൊട്ടിയമുക്ക്,മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ കണ്ടല,കിളിക്കോട്ടുകോണം,പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ഉണ്ടപ്പാറ,ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട്,ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ചാമവിള, മണലി,ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട് എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി.