sabarinathan-mla-remember

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു.

സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം ഡിസംബറിൽ കേസ് സി.ബി.ഐയ്ക്ക് കൈമാറാൻ തീരുമാനിച്ചിരു

ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ഇപ്പോൾ കേസ് ഏറ്റെടുത്തിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ അദ്ദേഹത്തിന്റെ പിതാവ് ഉൾപ്പെടെയുള്ളവർ സംശയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിൽ നിന്ന് സി.ബി.ഐക്കു വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. വാഹനം അപകടത്തിൽപ്പെട്ടതിൽ ദുരൂഹത ഇല്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.അതേസമയം അപകടം ആസൂത്രിതമാണെന്നും അപകടത്തിന് പിന്നിൽ

സ്വർണ്ണക്കടത്ത് സംഘമാണെന്നും ബാലഭാസ്‌കറിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

ബാലഭാസ്‌കാറിന്റെ മുൻ മാനേജർ തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസിൽ പ്രതിയായിരുന്നു.2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്‌.