വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ദീപാനഗർ ജംഗ്ഷനിലെ കടകളിൽ മോഷണം നടന്നു. കഴിഞ്ഞ 27ന് രാത്രിയാണ് മോഷണം നടന്നത്. പുലിച്ചാണി ചരുവിള വീട്ടിൽ വിക്രമൻനായരുടെ റബ്ബർ കടയിലും, തൊട്ടടുത്ത് പുതുവൽ പുത്തൻവീട്ടിൽ തങ്കമ്മയുടെ കടയിലുമാണ് മോഷണം നടന്നത്.
റബ്ബർ കടയിൽ നിന്നും 50,000 രൂപ വില വരുന്ന റബ്ബർ ഷീറ്റുകളും, തങ്കമ്മയുടെ കടയിൽ നിന്നും 15,000 രൂപ വില വരുന്ന നിത്യോപയോഗ സാധനങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. മുൻപും ഈ പ്രദേശങ്ങളിൽ മോഷണം നടന്നതായി നാട്ടുകാർ പറയുന്നു. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.