
ചിറയിൻകീഴ്:സി.മോഹനചന്ദ്രന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് മുരുക്കുംപുഴ കടവിൽ സമ്മോഹനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. സമ്മോഹനം ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ അംബി രാജാ, അംഗങ്ങളായ എ.കെ.ഷാനവാസ്, അജിത മോഹൻദാസ്, മുരുക്കുംപുഴ സി.രാജേന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, സെക്രട്ടറി കെ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. ഈ വർഷത്തെ സമ്മോഹനം പുരസ്കാരം കൊവിഡ് പ്രതിരോധത്തിൽ സമൂഹത്തിനാകെ മാതൃകയായി തീർന്ന തിരുവനന്തപുരം ചെങ്കൽചൂള രാജാജി നഗർ കോളനിക്ക് നൽകാൻ തീരുമാനിച്ചതായി സമ്മോഹനം ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ് അറിയിച്ചു..