വെള്ളറട: തടിവീണ് പരിക്കേറ്റ വെള്ളറട വൈദ്യുതി സെക്ഷൻ ഓഫീസിലെ ലൈൻ മാൻ മരിച്ചു . വെള്ളറട അഞ്ചുമരങ്കാല തുടയ്ക്കോട് റിച്ചാർഡ് ഭവനിൽ റിച്ചാർഡ് (44) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി പൊന്നമ്പിക്കുസമീപം സുഹൃത്തുക്കൾ മരം മുറിക്കുന്നതുകണ്ട് അവിടെ നിൽക്കുകയായിരുന്നു. മുറിച്ചിട്ട മരം തറയിലടിച്ചശേഷം തെറിച്ചു തുടയിൽ വീഴുകയായിരുന്നു. തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ അപ്സര .മക്കൾ: റിനൂഷ്, റിജൂഷ്, ഏഞ്ചൽ റിയ.