elamannoor-vhse

തിരുവനന്തപുരം: സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ പഠനത്തോടൊപ്പം നൈപുണ്യ പരിശീലനം നൽകുന്ന എൻ.എസ്.ക്യു.എഫ് അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂടിലുള്ള കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ സർക്കാർ/ അർദ്ധ സർക്കാർ/ സ്വകാര്യ മേഖലകളിലെ ജോലിക്ക് പരിഗണിക്കും. 389 സ്‌കൂളുകളിലെ 1101 ബാച്ചുകളിലായാണ് കോഴ്സുകൾ. www.vhscap.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം.


അഗ്രികൾച്ചർ, ഇലക്‌ട്രോണിക്സ് ആൻഡ് ഹാർഡ്‌വെയർ, മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ്, ഐ.ടി അധിഷ്ഠിത സർവീസുകൾ, ഊർജമേഖല,ഓട്ടോമോട്ടീവ്, കൺസ്ട്രക്‌ഷൻ, ടെക്സ്റ്റൈൽസ് ആൻഡ് ഹാൻഡ്ലൂം, അപ്പാരൽ, കെമിക്കൽ ആൻഡ് പെട്രോ കെമിക്കൽ, ടെലികോം, ഇന്ത്യൻ പ്ലംബിംഗ് അസോസിയേഷൻ, ഹെൽത്ത് ഹെയർ, ബ്യൂട്ടി ആൻഡ് വെൽനസ്, ഫുഡ് ഇൻഡസ്ട്രി കപ്പാസിറ്റി ആൻഡ് സ്‌കിൽ ഇനിഷ്യേറ്റീവ്, സ്‌പോർട്സ്, ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസസ് ആൻഡ് ഇൻഷ്വറൻസ്, ഓഫീസ് അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഫെസിലിറ്റി മാനേജ്‌മെന്റ് മേഖലകളിലാണ് കോഴ്സുകൾ.