lockdown

നാഗർകോവിൽ: കൊവിഡ് ഭീതിയേറുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ആഗസ്റ്റ് 31 വരെ നീട്ടി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിർത്തികൾ കടക്കുന്നതിനും ഇ- പാസ് നിർബന്ധമാക്കി. ബസ് സർവീസും ടാക്സി സർവീസും ഉണ്ടാകില്ല. അവശ്യസാധങ്ങൾ വിൽക്കുന്ന കടകൾക്ക് വൈകിട്ട് 7 വരെ തുറക്കാൻ അനുമതിയുണ്ട്. എല്ലാ ഞാറാഴ്ചകളിലും സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും. രാത്രി യാത്രാ നിയന്ത്രണം തുടരുമെന്നും ജിമ്മും യോഗാ കേന്ദ്രവും ഷോപ്പിങ്ങ് മാളുകളും തുറക്കില്ലെന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി.