നെടുമങ്ങാട് :പൂവത്തൂർ ഗവ.എച്ച്.എസ്.എസിൽ ഭക്ഷ്യഭദ്രതാ കിറ്റുകളുടെ വിതരണോദ്ഘാടനം പി.ടി.എ പ്രസിഡന്റ് എസ്.എസ് ബിജു നിർവഹിച്ചു.സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചു വന്നിരുന്ന 240 വിദ്യാർത്ഥികൾക്കാണ് കിറ്റുകൾ നൽകുന്നത്. 4കിലോ അരി, 1 കിലോവീതം പഞ്ചസാര,മുളക്,പയർ,പരിപ്പ്, കടല, ഉപ്പ്,മല്ലിപ്പൊടി തുടങ്ങിയ ഒൻപത് സാധനങ്ങളാണ് കിറ്റിലുള്ളത്.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പി.എച്ച്.പ്രതിഭ,വൈസ് പ്രിൻസിപ്പൽ എസ്.സുരേഷ്,പി.ടി.എ വൈസ് പ്രസിഡന്റ് ബി.ബി സുരേഷ് എന്നിവർ പങ്കെടുത്തു.പ്ലസ് ഒൺ പ്രവേശനത്തിന്റെ അപേക്ഷ നൽകുന്നതിനുള്ള സഹായകേന്ദ്രവും സ്കൂളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.