പരീക്ഷ മാറ്റി വച്ചു
ആഗസ്റ്റ് 4നു നിശ്ചയിച്ചിരുന്ന അവസാന വർഷ ബി.എഫ്.എ. ഒന്നാം സെമസ്റ്റർ എം.എഫ്.എ. പരീക്ഷകളും ആഗസ്റ്റ് 10നു തുടങ്ങാനിരുന്ന ഒന്നാം വർഷ ബി.എഫ്.എ പരീക്ഷകളും മാറ്റിവച്ചു.
ഹെല്പ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്തണം
കൊവിഡ് 19 ന്റെ വ്യാപനം മൂലം സർവകലാശാലയിൽ സന്ദർശകർക്ക് വിലക്കുള്ളതിനാൽ പരീക്ഷകളുമായി ബന്ധപെട്ട സേവനങ്ങൾക്ക് ഹെല്പ് ഡസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് പരീക്ഷാകൺട്രോളർ അറിയിച്ചു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 5 മണി വരെ 9188526674, 9188526670 എന്നീ ഫോൺനമ്പരുകളിലോ examhelpdesk1@keralauniversity.ac.in, examhelpdesk2@keralauniversity.ac.in ഈമെയിൽ മുഖാന്തരമോ ബന്ധപ്പെടാം.
ബിരുദ പ്രവേശനം – സ്‌പോർട്സ് ക്വോട്ട
ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ കോഴ്സുകളിലേക്കുളള സ്‌പോർട്സ് ക്വോട്ട പ്രവേശനത്തിന് അപേക്ഷിച്ചിട്ടുളളവർ അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളള സ്‌പോർട്സ് ക്വോട്ട പ്രൊഫോമ തങ്ങൾ ഓപ്ഷൻ നൽകിയ കോളേജുകളിൽ (സ്‌പോർട്സ് ക്വോട്ടയിൽ പ്രവേശനത്തിന് താത്പര്യമുളള കോളേജുകളിൽ മാത്രം) നേരിട്ടോ ഇമെയിൽ മുഖാന്തരമോ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാകുന്ന തീയതിക്ക് മുൻപായി സമർപ്പിക്കണം. കോളേജുകളുടെ മെയിൽ ഐഡി അഡ്മിഷൻ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഇപ്രകാരം സർർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുകയും നിശ്ചിത തീയതിക്ക് മുൻപായി കോളേജിൽ പ്രൊഫോർമ സമർപ്പിക്കുകയോ ഇമെയിൽ അയയ്ക്കുകയോ ചെയ്യുന്നവർ മാത്രമേ സ്‌പോർട്സ് ക്വോട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും പ്രവേശനത്തിന് അർർഹത നേടുകയും ചെയ്യുകയുള്ളൂ. പ്രൊഫോമ സമർപ്പിച്ചിട്ടുള്ള കോളേജുകളുടെ റാങ്ക് ലിസ്റ്റിൽ മാത്രമേ അപേക്ഷാർത്ഥി ഉൾപ്പെടുകയുളളൂ.
ബി.എ മ്യൂസിക് പ്രവേശനം
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള മൂന്ന് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ (എച്ച്.എച്ച്.എം.എസ്.പി.ബി.എൻ.എസ്.എസ് കോളേജ് ഫോർ വിമെൻ, നീറമൺകര, തിരുവനന്തപുരം, ഗവൺൺമെൻന്റ് കോളേജ് ഫോർ വിമെൻ, തിരുവനന്തപുരം, എസ്.എൻ. കോളേജ് ഫോർ വിമെൻ, കൊല്ലം) ബി.എ മ്യൂസിക് കോഴ്സുകളിലേക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർർത്ഥികൾ ഓൺലൈൻ അപേക്ഷാ ഫോമിന്റെ പകർപ്പ് അതത് കോളേജുകളിൽ നേരിട്ടോ ഇമെയിൽ മുഖാന്തരമോ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാകുന്ന തീയതിക്ക് മുൻപായി സമർർപ്പിക്കണം. കോളേജുകളുടെ മെയിൽ ഐഡി അഡ്മിൻ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഇപ്രകാരം കോളേജുകളിൽ അപേക്ഷ നേരിട്ട് സമർർപ്പിക്കുകയോ ഇമെയിൽ അയയ്ക്കുകയോ ചെയ്യുന്നവരെ മാത്രമേ പ്രവേശനത്തിനായി പരിഗണിക്കുകയുളളൂ.
ശ്രീ.സ്വാതി തിരുനാൾ ഗവ.കോളേജ് ഒഫ് മ്യൂസിക് പ്രവേശനം
ശ്രീ.സ്വാതി തിരുനാൾ ഗവൺൺമെന്റ് കോളേജ് ഒഫ് മ്യൂസിക് (തൈക്കാട്, തിരുവനന്തപുരം) ബി.പി.എ പ്രവേശനത്തിനുളള അപേക്ഷാഫോം https://admissions.keralauniversity.ac.in ൽ. പ്രസ്തുത അപേക്ഷാഫോം പൂരിപ്പിച്ച് കോളേജിൽ നേരിട്ടോ ഇമെയിൽ മുഖേനയോ സമർപ്പിക്കണം. കോളേജിന്റെ ഇമെയിൽ വിലാസം sstgmc@gmail.com വിശദവിവരങ്ങൾൾക്ക് : 04712323027 .
കാലിക്കറ്റ് യൂണി. അറിയിപ്പുകൾ
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് ഇൻ അറബിക് റഗുലർ (മാർച്ച് 2019) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
എം.ടെക് വൈവ
നാലാം സെമസ്റ്റർ എം.ടെക് അപ്ലൈഡ് ഇലക്ട്രോണിക്സ് പ്രോജക്ട് ഇവാല്വേഷനും വൈവയും 14ന് ഓൺലൈനായി നടക്കും.