ബാലരാമപുരം:വെള്ളായണി കായലിലെ കാക്കാമ്മൂല കുളങ്ങരക്കടവ്,കടവിൻമൂലക്കടവ് വവ്വാമ്മൂല കടവ് എന്നിവിടങ്ങളിലായി രണ്ടര ലക്ഷം കാർപ്പ് വിഭാഗത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഫിഷറീസ് വകുപ്പിന്റെ മത്സ്യക്കൃഷി പദ്ധതി അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.ജയലക്ഷ്മി,വെങ്ങാനൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയകുമാരി,നെയ്യാർഡാം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി.എസ്.അനിത,അക്വാ കൾചർ പ്രോമോട്ടർ എസ്.സരിത,മുൻ ബ്ലോക്ക് മെമ്പർ കാക്കാമ്മൂല ബിജു എന്നിവർ സംബന്ധിച്ചു.