തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം അതേപോലെ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജിംനേഷ്യം പ്രവർത്തിക്കുന്നതിനുള്ള പ്രോട്ടോക്കോൾ വന്നിട്ടില്ല. കിട്ടിയാലുടൻ ജിമ്മും പ്രവർത്തിക്കാൻ അനുവദിക്കും.
രാത്രി കർഫ്യൂ ഒഴിവാക്കും. യോഗ പരിശീലനം അനുവദിക്കും. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ വേണ്ടെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. കണ്ടെയ്മെന്റ് സോണുകളിൽ ലോക്ക് ഡൗൺ ആഗസ്റ്റ് 31 വരെ തുടരും. വിദ്യാലയങ്ങൾ ആഗസ്റ്റ് 31 വരെ തുറക്കില്ല.