photo2

പാലോട്: ഇലവു പാലം കൈപ്പറ്റ ആറ്റിൽ വീണ ആളിനായി തെരച്ചിൽ തുടരുന്നു. ചല്ലി മുക്ക് എ.കെ.എസ് മൻസിലിൽ അബ്ദുൾ ഖാദർ (70) ആണ് ഇന്നലെ രാവിലെ ആറ്റിൽ വീണത്. ഇദ്ദേഹം ഓടിച്ചിരുന്ന ആക്ടിവ സ്കൂട്ടർ ആറ്റിനോട് ചേർന്നുള്ള ചപ്പാത്തിൽ വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കടയ്ക്കൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രി ആയതിനാൽ തിരച്ചിൽ നിറുത്തിയെങ്കിലും ഇന്ന് വീണ്ടും തുടരുമെന്ന് പൊലീസ് അറിയിച്ചു.