തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് നടപ്പിലാക്കിയത് 20,000 കോടിയുടെ പാക്കേജാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 60 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ കുടിശികയില്ലാതെ നൽകി.15 ലക്ഷത്തോളം കുടുംബങ്ങൾക്ക് 1000 രൂപ വീതം നൽകി. കുടുംബശ്രീ വഴി മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയിൽ 2000 കോടി രൂപ വിതരണം ചെയ്യാനുള്ളതിൽ 1742.32 കോടി രൂപ വിതരണം ചെയ്തു.
85 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജന കിറ്റുകളും സൗജന്യമായി നൽകി. അങ്കണവാടി കുട്ടികൾക്ക് പോഷകാഹാരം വീടുകളിൽ നൽകി. 26 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു.