tvpm-covid

തിരുവനന്തപുരം : ജില്ലയിലെ ഇന്നലെ ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം 70 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഐ.സി.എം.ആർ വെബ്സൈറ്റിലുണ്ടായ തകരാറിനെ തുടർന്ന് കൊവിഡ് രോഗികളുടെ കണക്കുകൾ പൂർണമായി കിട്ടാത്തതിനാൽ ശേഷിക്കുന്ന രോഗികളുടെ എണ്ണം ഇന്ന് ലഭിക്കുമ്പോൾ മാത്രമേ രോഗവ്യാപനതോത് പൂർണമായി ലഭ്യമാകൂ. രോഗമുക്തിയുള്ളവർ 220 പേരാണ്. ലഭ്യമായ കണക്കുകൾ പ്രകാരം 57 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. എട്ടുപേർ വീട്ടുനിരീക്ഷണത്തിലുള്ളവരായിരുന്നു. ഉറവിടമറിയാതെ രോഗം ബാധിച്ചത് രണ്ടു പേർക്കാണ്. കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ രോഗബാധിതർ പൂന്തുറയിൽ നിന്നുള്ളവരാണ്. പുല്ലുവിളയിലും മെഡിക്കൽ കോളേജിലും ഏറെ രോഗബാധിതരുണ്ട്. ജില്ലയിൽ ഇന്നലെ പുതുതായി 1,361 പേർ രോഗനിരീക്ഷണത്തിലായി. 1,585 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.14,459പേർ വീടുകളിലും 1,039 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 274 പേരെ പ്രവേശിപ്പിച്ചു. 295 പേരെ ഡിസ്ചാർജ് ചെയ്തു. ആശുപത്രികളിൽ 2,434 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 478 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 549 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1,039 പേർ നിരീക്ഷണത്തിലുണ്ട്.


ആകെ നിരീക്ഷണത്തിലുള്ളവർ - 17,932
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 14,459
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -2,434
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1,039
ഇന്നലെ നിരീക്ഷണത്തിലായവർ -1,361