shatter

കാട്ടാക്കട: നെയ്യാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത കനത്തതോടെ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ 15 സെന്റീമീറ്റർ ആയി ഉയർത്തി. ജൂൺ ഒന്നു മുതൽ ഒരിഞ്ചായി ക്രമീകരിച്ചിരുന്ന ഷട്ടറുകൾ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെ തുടർന്നാണ് ഇന്നലെ രാവിലെ 11ഓടെ 10 സെന്റീമീറ്റർ വരെ ഉയർത്തിയത്. അതേ സമയം രാവിലെ മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും വൃഷ്ടിപ്രദേശത്ത് നീരൊഴുക്കുണ്ട്. ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ചേർന്ന യോഗത്തിലാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ 15 സെന്റീമീറ്ററിൽ ക്രമീകരിച്ചത്. വരും ദിവസങ്ങളിൽ മഴ കനക്കാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിനാൽ ഷട്ടറുകൾ പെട്ടെന്ന് ഉയർത്തേണ്ട സാഹചര്യം ഒഴിവാക്കാൻ സംഭരണിയിൽ ജലം ക്രമീകരിക്കാനാണ് ഇപ്പോൾ ഷട്ടറുകൾ ഉയർത്തിയതെന്ന് നെയ്യാർ ഡാം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.