തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 506 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 794 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സെർവർ തകരാറായതിനാൽ ഉച്ചയ്ക്ക് ശേഷം പരിശോധനാ ഫലങ്ങൾ ആരോഗ്യ വകുപ്പിന്റെ വെബ്പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ല. അതിനാൽ എണ്ണം പൂർണ്ണമല്ല.
375 പേരാണ് സമ്പർക്ക രോഗികൾ. 29 പേരുടെ ഉറവിടം വ്യക്തമല്ല.37 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 31 പേർ വിദേശത്തു നിന്നും 40 പേർ സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കൊവിഡ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ആലിക്കോയ (77), എറണാകുളത്ത് ബീപാത്തു (65) എന്നിവർ മരിച്ചു. ആകെ മരണം 70 ആയി.
ആകെ രോഗബാധിതർ 21509
ചികിത്സയിലുള്ളവർ 10,056
രോഗമുക്തർ 12,163