covid-19

തിരുവനന്തപുരം: ചെറിയ രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ കഴിയുമ്പോൾ മുറിവിട്ട് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗലക്ഷണമില്ലാത്തവർക്കാണ് ഹോം കെയർ ഐസൊലേഷൻ അനുവദിക്കുക. ടെലിഫോണിക് മോണിറ്ററിംഗ്, സ്വയം നിരീക്ഷിച്ച് രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യൽ, ഫിങ്കർ പൾസ് ഓക്സിമെട്രി റെക്കാഡ് എന്നിവയാണ് ഹോം ഐസൊലേഷനിൽ പ്രധാനം. ത്രിതല മോണിറ്ററിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജെ.പി.എച്ച്.എൻ, ആശ വർക്കർ, വോളണ്ടിയർ എന്നിവരാരെങ്കിലും നിശ്ചിത ദിവസങ്ങളിൽ അവരെ സന്ദർശിച്ച് വിലയിരുത്തും. വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടവുമുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നെങ്കിൽ ആശുപത്രിയിലാക്കും.