വിഴിഞ്ഞം : മുല്ലൂർ സരസ്വതി നിലയത്തിൽ വി. ലക്ഷ്മണ പണിക്കരുടെയും കെ.വി. സരസ്വതി അമ്മയുടെയും മകൻ എൽ. രവീന്ദ്രൻ (79, എക്സ്. സർവീസ്) നിര്യാതനായി. മക്കൾ: ഐശ്വര്യ, ശ്രീലേഖ, അരുൺ (ഗൾഫ്). സഹോദരങ്ങൾ: സുധാകരൻ (എക്സ്. സർവീസ്), തുളസീധരൻ (പൂനെ), ബേബി, ശ്രീകുമാരി.
ആൻസലാം
വട്ടപ്പാറ : വട്ടപ്പാറ, കെ.കെ. നഗറിൽ അൻസു കോട്ടേജിൽ ആൻസലാം (അശോകൻ, 59) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: അജില, അജിൻ. മരുമക്കൾ: അനീഷ്, യമുന. പ്രാർത്ഥന : ഞായറാഴ്ച വൈകിട്ട് 4ന്.
കൃഷ്ണൻ നായർ
എള്ളുവിള : തുരുത്തിമൂല വെള്ളം കുളത്ത് വീട്ടിൽ ജി. കൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സുകുമാരൻ നായർ, ഗോപൻ, സിന്ധുകുമാരി. മരുമക്കൾ: ഷീല, രാധ, അജു. മരണാനന്തര ചടങ്ങ് ഞായറാഴ്ച 9ന്.
കമലമ്മപിള്ള
എറിച്ചല്ലൂർ : ഇട്ടിയറ കീഴേവീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ കെ. കമലമ്മപിള്ള (90) നിര്യാതയായി. മക്കൾ: ആർ. വേലപ്പൻനായർ, ശശിധരൻനായർ, വിജയലക്ഷ്മി ആർ, രവീന്ദ്രൻ നായർ ആർ, കൃഷ്ണൻകുട്ടി. മരുമക്കൾ: വത്സലകുമാരി, ദേവകിഅമ്മ, മണികണ്ഠൻനായർ, ശോഭനകുമാരി, ലേഖ. സഞ്ചയനം: ആഗസ്റ്റ് 7ന് രാവിലെ 8ന്.
അലക്സ്
എളമക്കര : അലക്സ് (കെ.വി. അലക്സാണ്ടർ 60) നിര്യാതനായി. പല്ലേടിയൻ ഫ്ളാറ്റ് (കെ. 4) ഉഷ ഇന്റർനാഷണൽ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: മറിയാമ്മ അലക്സാണ്ടർ. മകൾ: എമിൽ പി. അലക്സ്. മരുമകൻ: അജോ ജോസഫ്. സംസ്കാരം ഇന്ന് 10ന് എറണാകുളം സെന്റ് മേരീസ് ബസ്‌ലിക്കാ സെമിത്തേരിയിൽ.
സുമതി
കരകുളം : കാച്ചാണി, ചെക്കക്കോണം കീഴേവിള പുത്തൻവീട്ടിൽ സുമതി എ. നിര്യാതയായി. സഹോദരങ്ങൾ: ഗോപാലൻ, ഭാരതി, വിശാലാക്ഷി,ശാരദ, വിശ്വംഭരൻ. സഞ്ചയനം: ഇന്ന് രാവിലെ 9ന്.
ചന്ദ്രബാബു
ഭൂതക്കുളം : അരുൺ നിവാസിൽ ചന്ദ്രബാബു (55) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: അരുൺബാബു, ആതിര. സഞ്ചയനം: തിങ്കളാഴ്ച.