1

പൂവാർ: തിരുപുറം എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര അതിയന്നൂർ മുഴങ്ങിൽ കേശവസദനത്തിൽ സന്തോഷ് കുമാറിന്റെ വീട്ടിലും പറമ്പിലും നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായവും 510 ലിറ്റർ കോടയും കണ്ടെത്തി. വാറ്റാൻ ഉപയോഗിച്ച 23 ലിറ്റർ കൊള്ളുന്ന പ്രഷർകുക്കറും മറ്റ് ഉപകരണങ്ങളും പിടികൂടി.സന്തോഷ് കുമാറിനെ പ്രതിചേർത്ത് കേസെടുത്തതായും പ്രതിയെ പിടികൂടിയിട്ടില്ലെന്നും എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പറഞ്ഞു. എക്സൈസ് സംഘത്തിൽ പി.ഒ.എസ്.ബി വിജയകുമാർ, സി.ഇ.ഒമാരായ വിഷ്ണു, അനന്ദു, ഡ്രൈവർ സൈമൺ എന്നിവർ ഉണ്ടായിരുന്നു.