അഞ്ചൽ: നിരോധിത ലഹരി വസ്തുക്കളുമായി മാരുതി കാറിൽ സഞ്ചരിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നെടിയറ അക്കാട്ട് പറമ്പിൽ സലീം (52) ആണ് പിടിയിലായത്. 37 പായ്ക്കറ്റ് ലഹരി ഉത്പ്പന്നങ്ങൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. അഞ്ചൽ ചന്തമുക്കിൽ ഇന്നലെ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സലീം പിടിയിലായത്.പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി.