തിരുവനന്തപുരം: എറണാകുളം ജില്ലാ ട്രഷറി ജീവനക്കാരെ സ്ഥലം മാറ്റി ഇറക്കിയ ഉത്തരവിൽ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരായ പരാമർശത്തെ തുടർന്ന് ട്രഷറി ഡയറക്ടർ എ.എം.ജാഫറിനെയും ജോയിന്റ് ഡയറക്ടർ വി.സാജനെയും ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി താക്കീത് ചെയ്തു.
ഉത്തരവിൽ പരാമർശിക്കപ്പെട്ട വനിതാ ഉദ്യോഗസ്ഥയുടെ ഭർത്താവ് ധനമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് നടപടി. നേരത്തേ ട്രഷറി ഡയറക്ടറെ നിർദ്ദേശത്തെ തുടർന്ന് എറണാകുളം ജില്ല ട്രഷറിയിൽ നടന്നു വരുന്നതായി ആരോപിക്കപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള ജോയന്റ് ഡയറക്ടറുടെ അന്വേഷണവും ഉത്തരവും ക്രമപ്രകാരമല്ലെന്നും കണ്ടെത്തി. അന്വേഷണ റിപ്പോർട്ട് പക്ഷപാതപരമായിരുന്നു. ട്രഷറി ഡയറക്ടറെ മാറ്രണമെന്നായിരുന്നു സി.പി.ഐ അനുകൂല സംഘടനായി ജോയന്റ് കൗൺസിലിന്റെ ആവശ്യം.