vld-1

വെള്ളറട: ഉറങ്ങികിടന്ന സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കുന്നത്തുകാൽ വേങ്ങക്കാല പവിത്രനിവാസിൽ പ്രഹ്ളാദൻ (40) റിമാൻഡിലായി. മൂന്നുമാസം മുമ്പാണ് പീഡിപ്പിക്കാൻ ശ്രമിച്ചതിന് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പോസ്കോ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞദിവസം വീട്ടിലെത്തിയ ഇയാളെ വെള്ളറട സി.ഐ എം.ശ്രീകുമാർ, എസ്.ഐ സതീഷ് ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടികൂടുകയായിരുന്നു. തമിഴ്നാട്ടിലും നിരവധികേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.