ചെർപ്പുളശേരി: പുത്തനാൽക്കൽ ക്ഷേത്രത്തിന് സമീപത്തെ കടകളിലും സ്വകാര്യ ബാങ്കിലും നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. ഇസാഫ് ബാങ്കിൽ മോഷ്ടാവ് കയറുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഉയരം കുറഞ്ഞ ട്രൗസറും ബനിയനും ധരിച്ചയാളാണ് മോഷ്ടാവ്. ഇന്ത്യൻ ഹാർഡ് വെയേഴ്‌സിൽ നിന്ന് 10,000 രൂപ നഷ്ടമായിരുന്നു.
മുഖം മറയ്ക്കാതെ അകത്ത് കയറിയ ഇയാൾ സി.സി.ടി.വി ഉള്ളത് മനസിലാക്കി പുറത്തുപോയി ഹെൽമറ്റ് ധരിച്ചാണ് പിന്നീട് അകത്തുപ്രവേശിച്ചത്. ദൃശ്യങ്ങളിൽ ഒരാൾ മാത്രമാണുള്ളത്. കമ്പിപ്പാരയെന്ന് തോന്നിപ്പിക്കുന്ന ആയുധവും കൈയിലുണ്ട്. ബാങ്കിനകത്തെ മേശകളും അലമാരകളും പരിശോധിച്ചു. ലോക്കർ തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.