തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ അഞ്ചു കോടി സമ്മാനത്തുകയുള്ള മൺസൂൺ ബംപർ നറുക്കെടുപ്പ് ആഗസ്റ്റ് നാലിന് നടക്കും. കൊവിഡ് ലോക്ക് ഡൗൺ കാരണം പല തവണ മാറ്റിവച്ച നറുക്കെടുപ്പാണ് ഇത്. ഗോർക്കിഭവനിൽ ഉച്ചയ്‌ക്ക് രണ്ടിന് നടക്കുന്ന നറുക്കെടുപ്പ് വെബ്സൈറ്റിൽ തത്സമയം കാണാം.
അഞ്ചു പേർക്ക് 10 ലക്ഷം വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 10 പേർക്കും നാലാം സമ്മാനം ഒരു ലക്ഷം വീതം 45 പേർക്കും. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്.