kc-joseph

തിരുവനന്തപുരം: കൊവിഡ് ചികിത്സയ്‌ക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങാൻ പഞ്ചായത്തുകൾക്ക് 10 ലക്ഷം രൂപ വീതം സർക്കാർ അടിയന്തരസഹായം നൽകണമെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് ആവശ്യപ്പെട്ടു.

കൊവിഡിന്റെ പേരിൽ പഞ്ചായത്തുകളെ ശ്വാസംമുട്ടിക്കുന്ന സമീപനമാണ് സർക്കാരിന്. ഇൗ വർഷം ഒരു വികസന പദ്ധതിയും തുടങ്ങാനായിട്ടില്ല. കൊവിഡിന്റെ പേരിൽ പദ്ധതികൾ അടിച്ചേല്പിക്കുന്ന സർക്കാർ, അവ നടപ്പാക്കാൻ പണം നൽകുന്നില്ലെന്നും ജോസഫ് കുറ്രപ്പെടുത്തി.