ബാലരാമപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ. കട്ടച്ചൽക്കുഴി പുത്തൻകാനം തിരണിവിള മേലത്തട്ടു വീട്ടിൽ ആരോമൽ (18) ആണ് അറസ്റ്റിലായത്. ബാലരാമപുരം സി.ഐ.ജി.ബിനു,എസ്.ഐ വിനോദ് കുമാർ, ഗ്രേഡ് എസ്.ഐ ഭുവനചന്ദ്രൻ,സി.പി.ഒ സുനു എന്നിവരുടെ നേത്യത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.