വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് ഒരു അന്താരാഷ്ട്ര സ്ട്രീമിംഗ് പ്ളാറ്റ്‌ഫോം വെബ് സീരീസിലഭിനയിക്കാൻ മുന്നോട്ട് വച്ച ഓഫർ 'ബാഹുബലി"യിലൂടെ രാജ്യമെമ്പാടും പ്രശസ്തയായ താരനായിക അനുഷ്‌ക നിരസിച്ചു.
വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ഈ വെബ് സീരീസിൽഅനുഷ്‌ക നായികയാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
ജൂലിയ റോബർട്ട്‌സ്, എമോ സ്റ്റോൺ, നിക്കോൾ കിഡ്‌മാൻ തുടങ്ങിയ ലോക പ്രശസ്ത താരങ്ങൾ പോലും ഇപ്പോൾ ആമസോണിന്റെയും നെറ്റ് ഫിക്സിന്റെയും വെബ് സീരീസുകളിലഭിനയിക്കുന്നുണ്ട്.
നിശബ്ദം എന്ന തെലുങ്ക് ചിത്രം പൂർത്തിയാക്കിയ അനുഷ്‌ക മറ്റ് പുതിയ പ്രോജക്ടുകളൊന്നും ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല. ഏപ്രിൽ 2ന് റിലീസ് നിശ്ചയിച്ചിരുന്ന നിശബ്ദം ഇനി ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനാണ് സാദ്ധ്യതയെന്നറിയുന്നു .