തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡൻസി ഡോക്ടർക്കും ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ഒരു രോഗിക്കും ഇതേ വിഭാഗത്തിലെ മറ്റൊരു രോഗിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇവർക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ രോഗിയുടെ നില തൃപ്തികരമാണ്.ഡോക്ടറുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ ഡോക്ടർ ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ്.ആശുപത്രിയിൽ മറ്റ് പ്രതിസന്ധികളില്ലെന്നും അധികൃതർ വ്യക്തമാക്കി.നേരത്തേ ശ്രീചിത്രയിലെ ഒരു ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.