തിരുവനന്തപുരം:മത്സ്യത്തൊഴിലാളികൾക്ക് ആയിരം രൂപയുടെ ഭക്ഷ്യധാന്യകിറ്റ് നൽകുന്ന പരിപാടിക്ക് നഗരസഭ തുടക്കമിട്ടതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു.ജനപങ്കാളിത്തത്തോടെയാണിത് നടപ്പാക്കുന്നത്. help.covid19tvm.com വെബ്സൈറ്റിലൂടെ ജനങ്ങൾക്ക് ഇതുമായി സഹകരിക്കാം.ഒന്നോ അതിലധികമോ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതി ഏറ്റെടുക്കാം.സംഭാവന നൽകുന്നവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തും.കൺസ്യൂമർ ഫെഡിനാണ് വിതരണചുമതല.