കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർദ്ധനരായ കിടപ്പ് രോഗികൾക്കുള്ള ബലിപെരുന്നാൾ ധനസഹായം കിളിമാനൂർ കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് മനോജ് ബി. ഇടമന, മുഹമ്മദിന് നൽകി ഉദ്‌ഘാടനം ചെയ്യുന്നു
മുടപുരം:കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർദ്ധനരായ കിടപ്പ് രോഗികൾക്കുള്ള ബലിപെരുന്നാൾ ധനസഹായം കിളിമാനൂർ കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് മനോജ് ബി. ഇടമന കിഴുവിലം അരിക്കത്തുവാർ വീട്ടിൽ കരൾ സംബന്ധ രോഗി മുഹമ്മദിന് നൽകി ഉദ്‌ഘാടനം ചെയ്തു. കിഴുവിലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 33 കിടപ്പ് രോഗികൾക്കാണ് ധനസഹായം വിതരണം ചെയ്തത്.ട്രസ്റ്റ് ചെയർമാൻ ഇ. നൗഷാദ് നേതൃത്വം നൽകി. അൽഅമീൻ, ജസിംമഹാണി, നൗഷാദ്ഒമാൻ അൽ ആരീഫ്, ആർ.രജേഷ് തുടങ്ങിയവർ പങ്കെടുത്തു. ബലി പെരുന്നാൾ ആഘോഷിക്കാൻ നിവൃത്തിയില്ലാത്ത കിടപ്പുരോഗികളുടെ കുടുംബങ്ങൾക്കും മാരകമായ അസുഖം ബാധിച്ച കുടുംബങ്ങൾക്കുമാണ് ട്രസ്റ്റ് സഹായം നൽകിയത്.